ലഖ്‌നൗ: ലഖിംപുറില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഉത്തര്‍ പ്രദേശ് പോലീസിനു മുന്നില്‍ ഹാജരായി. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *