ഉ​ത്ര​യ്ക്ക് നീ​തി കി​ട്ടി​യി​ല്ലെ​ന്ന് അ​മ്മ; തുടര്‍നടപടികള്‍ സ്വീകരിക്കും

കൊ​ല്ലം: ഉ​ത്ര വ​ധ​ക്കേ​സി​ല്‍ നീ​തി കി​ട്ടി​യി​ലെ​ന്ന് ഉ​ത്ര​യു​ടെ അ​മ്മ മ​ണി​മേ​ഖ​ല. കേ​സി​ലെ പ്ര​തി​യാ​യ സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ പി​ഴ​വു​ക​ള്‍ കു​റ്റ​വാ​ളി​ക​ളെ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു. ഉ​ത്ര​യ്ക്ക് നീ​തി തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ണി​മേ​ഖ​ല പ​റ​ഞ്ഞു.അ​തേ​സ​മ​യം ഉ​ത്ര വ​ധ​ക്കേ​സി​ല്‍ പ്ര​തി സൂ​ര​ജി​ന് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യ കേ​സാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എം. ​മ​നോ​ജാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

2 Comments

  1. പ്രായം പരിഗണിച്ചുകൊണ്ട് അവന് ഇരട്ട ജീപര്യന്തം ….. പ്രയത്തിൽ കവിഞ്ഞ പ്രവർത്തികൾ ചെയ്യാം…..പരമ കഷ്ടം….

  2. ഈ പ്രായത്തിൽ അവനു ഇത്രയും വലിയ ക്രൂരത ചെയ്യാം എങ്കിൽ പിന്നെ ശിക്ഷ കൊടുക്കുന്നതിന് എന്തിന് പ്രായം നോക്കണം

Leave a Reply to anu Cancel reply

Your email address will not be published. Required fields are marked *