എടപ്പാള്‍: മലപ്പുറം ചങ്ങരംകുളത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമ അറസ്റ്റില്‍. ചങ്ങരംകുളം ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനാണ് നടപടി. ദൃശ്യങ്ങള്‍ പ്രചരിപ്പച്ചതും കുറ്റമായി ആരോപിക്കുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തിയേറ്ററിലെ സിസിടിവിയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്. മുതിര്‍ന്ന സ്ത്രീയ്‌ക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ പീഡിപ്പിക്കുന്നതിന് മുന്‍പ് ഇയാള്‍ സ്ത്രീയെയും കൈവെയ്ക്കുന്നുണ്ട്.

തിയറ്റര്‍ ഉടമകള്‍ ഈ ദൃശ്യങ്ങള്‍ ചൈല്‍ഡ്‌ലൈനെ ഏല്‍പിച്ചിരുന്നു. ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ വിശദാംശങ്ങള്‍ ധരിപ്പിച്ച് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. പിന്നീട് സംഭവം വിവാദമായതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ പീഡനത്തിന്റെ ദൃശ്യം തിയറ്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *