രണ്ട് ദിവസം മുന്‍പ് കാണാതായ ഒന്‍പത് വയസ്സുകാരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. വീടിന്റെ പരിസരത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.  ഉത്തം നഗറില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന കുട്ടിയെ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടിയുടെ വീടിന് പരിസരത്തുള്ള മറ്റൊരു വീട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  മൃതദേഹത്തിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത വരികയാണെന്ന്  ഡൽഹി പോലീസ് വ്യക്തമാക്കി.  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *