മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സനുഷ സന്തോഷ്. (actress sanusha ) ബാലതാരമായി എത്തിയ താരം പിന്നീട് സൂപ്പര്‍താരങ്ങളുടെ നായികയായി മാറി .താരം  സോഷ്യല്‍ മീഡിയയിലും സജീവമാണ്. സനുഷയുടെ (sanusha_sanuuu ) പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്.ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായാണ് സനുഷയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ചുണ്ടില്‍ സിഗരറ്റും കൈയില്‍ കാര്‍ഡുമായി ഇരിക്കുന്ന സനുഷയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്

https://www.instagram.com/p/CVA1GvNpQTV/

.’മോശമായ ഒരു കാര്യം എങ്ങനെ നല്ലതായി അനുഭവപ്പെടും? അതായത് നിങ്ങള്‍ പുകവലി ഉപേക്ഷിച്ചാല്‍ നിങ്ങള്‍ക്കാണ് നല്ലത്, ഒരിക്കലും വൈകിട്ടില്ല’ എന്ന അടിക്കുറിപ്പോടെയാണ് സനുഷ ചിത്രം പങ്കുവച്ചിരിക്കുന്നത്. രണ്ട് തരം അഭിപ്രായങ്ങളാണ് സനുഷയുടെ ചിത്രത്തിനു താഴെയുള്ളത്. പുകവലിക്കെതിരെ സന്ദേശം നല്‍കാന്‍ പുകവലിച്ചിരിക്കുന്ന ചിത്രങ്ങള്‍ തന്നെ കൊടുക്കണോ എന്ന വിമര്‍ശനമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. അതേസമയം, പുകവലിക്കുന്ന ചിത്രം മരണ മാസ് ആയിട്ടുണ്ടെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *