ഇടുക്കി: ശക്തമായ മഴയിൽ തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തിയിട്ടുണ്ട്. കനത്ത മഴയിൽ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. ഇടുക്കിയിലും പത്തനംതിട്ടയിലും മണ്ണിടിച്ചിൽ ഉണ്ടായി. ഉരുൾപൊട്ടലുണ്ടായ കോട്ടയത്തെ കുട്ടിക്കൽ പഞ്ചായത്തിൽ സ്ഥിതി അതീവ ഗുരുതരം. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *