കോണ്‍​ഗ്രസിന് (Congress) എതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ പി വി അന്‍വര്‍ (P V Anvar). യൂത്ത് കോണ്‍ഗ്രസ് ടോര്‍ച്ചടിച്ച് തെരയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ്. നാടുകാണി ചുരത്തിലെ കുട്ടികൊരങ്ങനാണ് മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്. കോണ്‍ഗ്രസിലെ ബിജെപി ഏജന്‍റാണ് കെ സി വേണുഗോപാല്‍. എംഎൽഎ ആയി എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. ഒരു ജനപ്രതിനിധി ആയത് കൊണ്ട് എല്ലാം സഹിക്കണം എന്നില്ല. ചില പരനാറികൾ പറയുന്ന തെമ്മാടിത്തരം സഹിച്ച് നിൽക്കാനാകില്ല’, അഡ്വ. ജയശങ്കർ, ഷാജഹാൻ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു അൻവറിൻ്റെ അധിക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *