14 കാരിയെ കടന്നുപിടിച്ച് കാറിൽ കയറ്റാൻ ശ്രമം; 19-കാരന്‍ പിടിയില്‍

കൊല്ലം: 14 കാരിയായ പെൺകുട്ടിയെ ശല്യംചെയ്ത യുവാവ് അറസ്റ്റിൽ. പനയം ചെമ്മക്കാട് ചാമവിള കോളനിയില്‍ ഗീതാഞ്ജലി ഭവനത്തില്‍ കിരണ്‍ പ്രസാദിനെ(19)യാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്.കുറച്ചുനാളായി കിരണ്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിവരികയായിരുന്നു. പെണ്‍കുട്ടിയുടെ യാത്ര നിരന്തരം നിരീക്ഷിച്ചുവന്ന പ്രതി കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവെച്ചു കടന്നുപിടിച്ച്‌ കാറിലേക്കു വലിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *