കോഴിക്കോട്: 17 കാരിയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് തൊട്ടില്‍പ്പാലത്താണ് സംഭവം. ഒക്ടോബര്‍ മൂന്നിന് വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സുഹൃത്തായ യുവാവാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പീഡന വിവരം പുറത്ത് അറിയിച്ചാല്‍ കൊന്നുകളയുമെന്ന് സംഘം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ അവരുടെ ബന്ധുവീടിന് സമീപം കൊണ്ടെത്തിച്ച ശേഷം രക്ഷപ്പെടുകയും ചെയ്തു.മൂന്ന് കായക്കൊടി സ്വദേശികളേയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *