സോഷ്യല്‍ മീഡിയയില്‍ നടീനടന്മാരുടെ ഫോട്ടോകള്‍ക്കെതിരെയും ലൈവ് വീഡിയോകള്‍ക്കെതിരെയും മോശം കമന്റുകള്‍ വരുന്നത് സാധാരണമാണ്. ഇക്കൂട്ടത്തില്‍ നടി അപര്‍ണ ബാലമുരളിയ്‌ക്കെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ ചുട്ട മറുപടിയുമായി നടന്‍ അസ്‌കര്‍ അലിയും രംഗത്തെത്തി.

അസ്‌കറും അപര്‍ണയും ഒന്നിച്ചഭിനയിച്ച കാമുകി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ലൈവില്‍ എത്തിയതായിരുന്നു ഇരുവരും. കമന്റ് കൂടിയപ്പോള്‍ അതിന് മറുപടിയായി അസ്‌കര്‍ വീണ്ടും ലൈവിലെത്തുകയായിരുന്നു.

‘മലയാളികള്‍ക്ക് നല്ലൊരു സംസ്‌കാരമുണ്ട്. അത് കളയുന്ന രീതിയിലുള്ള കമന്റ്‌സ് വന്നാല്‍ ഇപ്പോഴത്തെ മലയാളി ആണ്‍കുട്ടികള്‍ക്കൊക്കെ നല്ല ദേഷ്യം വരും. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഈ ലൈവില്‍ ഒന്നുകൂടി വരാന്‍ കാരണം. ഒരുത്തന്‍ കമന്റ് ചെയ്തു നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേടീ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടീ… നമ്മള്‍ ഒരിക്കലും പെണ്‍കുട്ടികളെ അധിക്ഷേപിക്കരുത്. അറിയാത ഒരു പെണ്ണിനെ കേറി ഡീ എന്ന് വിളിക്കരുത്. മറുപടിക്ക് പകരം ഇപ്പോഴത്തെ ആണ്‍പിള്ളാര് രണ്ടെണ്ണം പൊട്ടിക്കുകയാണ് പതിവ്’. അസ്‌കര്‍ മറുപടി നല്‍കി.

നിനക്കതിന് അഭിനയിക്കാന്‍ അറിയാമോടി ശവമേ എന്നാണ് മറ്റൊരു കമന്റ്. എല്ലാവരും മരിക്കും, സ്വന്തം കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ ശവമേ എന്ന് ഇവന്‍ വിളിക്കുമോ? നീ ഓര്‍ക്കേണ്ട കാര്യമുണ്ട്, പിടിച്ച് അടി തന്നുകഴിഞ്ഞാല്‍ മോശമാകും. സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാര്‍ ഒക്കെയുണ്ട്. ഇവരെയൊക്കെ പെങ്ങന്മാരായി കാണുക, എന്നാണ് ഈ കമന്റിന് അസ്‌കര്‍ നല്‍കിയ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *