മലപ്പുറം: ചമ്രവട്ടത്ത് മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തിരൂർ തൃപ്രങ്ങോട് ആനപ്പടി മണ്ണുപറമ്പിൽ ഷറഫുദ്ദീന്റെ മകൻ സൽമാനുൽ ഫാരിസ് (18), പൊന്ന്യേത്ത് താജുദ്ദീന്റെ മകൻ ഷെഫിൻ ഫർഹാൻ(18) എന്നിവരാണ് മരണപ്പെട്ടത്.

കുറ്റിപ്പുറം – പൊന്നാനി ദേശീയ പാതയിൽ നരിപ്പറമ്പ് പന്തേപ്പാലത്ത് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. പൊന്നാനി ഭാഗത്തേയ്‌ക്ക് പോവുകയായിരുന്ന മിനി ലോറിയും ചമ്രവട്ടം ഭാഗത്തേയ്‌ക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിയ്‌ക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേയ്‌ക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *