ചേര്‍പ്പ്: വിവാഹത്തിന്റെ അടുത്ത ദിവസം സ്വര്‍ണാഭരണങ്ങളും പണവുമായി നവവധു കൂട്ടുകാരിക്കൊപ്പം മുങ്ങി. ആറു ദിവസത്തിന് ശേഷം ചേര്‍പ്പ് പോലീസ് രണ്ടുപേരെയും മധുരൈയില്‍നിന്ന് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 24-ന് കല്യാണം കഴിഞ്ഞ പഴുവില്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് കൂട്ടുകാരിക്കൊപ്പം പോയത്.ചാവക്കാട് സ്വദേശിയായ ഭര്‍ത്താവിനൊപ്പം ചേര്‍പ്പിലെ ബാങ്കിലെത്തിയ വധു, സ്‌കൂട്ടറിലെത്തിയ കൂട്ടുകാരിയോടൊപ്പം പോകുകയായിരുന്നു. മടങ്ങി വരാതായതോടെ ഭർത്താവും ബന്ധുക്കളും പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ഭാര്യയെ കാണാതായതിനു പിന്നാലെ നെഞ്ചുവേദനയെത്തുടര്‍ന്ന് അവശനായ ഭര്‍ത്താവ് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലാണ്.

2 Comments

  1. എന്നാലും vere ആളുകളുടെ കുടെ ഒളിച്ചോടി പോവുക എന്ന് കേട്ടിട്ടുണ്ട് അവൾ kuttukariyod കുടെ ഒളിച്ച് ഓടുക എന്നത് ആദ്യം ayit kelka🤪

  2. പോയത് ബോയ് ആണെങ്കിൽ ഒരു വിഷയം തന്നെ ഉണ്ടാവില്ല…..അലവലാതി സമൂഹം.

Leave a Reply

Your email address will not be published. Required fields are marked *