തിരുവനന്തപുരം: കേന്ദ്രം നികുതി കുറച്ചത് പോലെ സംസ്ഥാനവും പെട്രോളിനും ഡീസലിനും നികുതി കുറയ്‌ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സംസ്ഥാനം നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകും. കേന്ദ്രം നികുതി കുറച്ചത് ആശ്വാസകരമായ തീരുമാനമാണ്. ഇന്ധനവില കുറച്ചതിന് കേന്ദ്രസർക്കാരിന് നന്ദിയുണ്ട്. ജനകീയ പ്രക്ഷോഭങ്ങളെ തുടർന്നാണ് കേന്ദ്രം നികുതി കുറച്ചത്. സംസ്ഥാനവും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണം. സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് ഇന്ധനവില കുറയ്‌ക്കാൻ തയ്യാറാകണം. നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനം സ്തംഭിപ്പിക്കുന്ന സമരം സംഘടിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *