അതിശക്തമായ മഴ; തിരുവനന്തപുരത്ത് റെഡ് അലർട്ട്” ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ആൻഡമാന് സമീപം പുതിയ ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. നവംബർ പതിനഞ്ചോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേർന്നു തീവ്രന്യൂന മർദമായി ശക്തി പ്രാപിച്ചേക്കാം. തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ഇന്നലെ രാത്രി മുതൽ കനത്ത മഴ പെയ്യുന്ന തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല ട്രെയിനുകളും റദ്ദാക്കിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *