വ്ലോഗർ ഫിറോസ് ചുട്ടിപ്പാറയ്ക്ക് എന്തുപറ്റി ?  മയിൽ കറി വിവാദത്തിൽ മലക്കം മറിഞ്ഞ്  വ്ലോഗർ  ! മയിലിന് പകരം കോഴിക്കറി

സമൂഹമാധ്യമങ്ങളില്‍ വ്യത്യസ്ത പാചക പരീക്ഷങ്ങളുമായി ശ്രദ്ധേയേനായ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ (Firoz Chuttipapra) അടുത്തിടെ ഒരു വിവാദത്തിൽ അകപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോയില്‍ മയിലിനെ (Pea cock) കറിവയ്ക്കാന്‍ ദുബായിലേക്ക് പോകുന്നുവെന്നാണ് ഫിറോസ് പറഞ്ഞത്. ഇതേത്തുടർന്ന് ഫിറോസിന്റെ പുതിയ വീഡിയോയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയർന്നത്. ദേശീയത ഉയര്‍ത്തി ഫിറോസിനെതിരെ വിമര്‍ശനവുമായി നിരവധി കമന്റുകളാണ് എത്തിയത്. ഇന്ത്യയില്‍ മയിലിനെ തൊടാന്‍ പറ്റില്ലെന്നും അതിനാലാണ് ദുബായിലേക്ക് പോകുന്നതെന്ന് ഫിറോസ് വീഡിയോയില്‍ പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാനായി മയിലിനെ കിട്ടുമെന്ന് വീഡിയോയില്‍ പറഞ്ഞിരുന്നു.

ഏതായാലും മയിലിനെ കറിവെച്ചോ ഗ്രില്ലാക്കിയോ കഴിക്കാൻ ദുബായിലേക്ക് പോയ ഫിറോസ് ചുട്ടിപ്പാറ തീരുമാനം മാറ്റിയിരിക്കുന്നു. മയിലിന് പകരം കോഴിയെ കറിവെക്കുന്നതാണ് ഫിറോസിന്‍റെ പുതിയ വീഡിയോ. മയിലിനെ ഒരു പാലസിന് കൈമാറിയെന്നും ഫിറോസ് വ്യക്തമാക്കുന്നു. മയിൽ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും പുതിയ വീഡിയോയിൽ ഫിറോസ് ചുട്ടിപ്പാറ പറയുന്നു.  ഇതിന് പിന്നാലെ ചിക്കൻ കറിവെച്ച് കഴിച്ചാണ് എല്ലാവരും ആഘോഷിക്കുന്നത്. മയിലിനെ കറിവെക്കാൻ പോകുന്നുവെന്ന് പറഞ്ഞത് കോമഡിയായിട്ടാണ്. സംഭവത്തിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ക്ഷമിക്കണമെന്നും ഫിറോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *