ലേഡി സൂപ്പര്‍ സ്റ്റാറിനോട് പ്രണയം തുറന്ന് പറഞ്ഞ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ ഇതിനകം തന്നെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം എത്തിയിരിക്കുന്നത് നയന്‍സിന്റെ അവാര്‍ഡും കൈയിലേന്തി നയന്‍സിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ്. വിജയ് ടിവിയുടെ രണ്ട് അവാര്‍ഡ് സ്വന്തമാക്കിയ നയന്‍ താരയെ പ്രശംസിച്ചുകൊണ്ടാണ് ഇത്തവണ താരം ആഗ്രഹം തുറന്നുപറഞ്ഞത്.

അരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡും ജനപ്രിയ നായികയ്ക്കുള്ള അവാര്‍ഡും നയന്‍താരയ്ക്കാണ് ലഭിച്ചത്. അവാര്‍ഡ് വാങ്ങി സ്‌റ്റേജില്‍ നില്‍ക്കുന്ന നയന്‍താരയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ് കണ്ണ് ഉന്നൈ പാത്താല്‍ കളറായ് മാറുതേ’ എന്നാണ് പ്രണയാര്‍ദ്രനായി വിഘ്‌നേശ് കുറിച്ചത്.

എനിക്ക് കല്ല്യാണ പ്രായമായി കാത്തിരിക്കട്ടെയന്ന് ചോദിച്ചുകൊണ്ടാണ് വിഘ്‌നേഷ് കഴിഞ്ഞ തവണ പോസ്റ്റ് ഇട്ടത് നേരത്തെ ഒരു പൊതുപരിപാടിയില്‍ പേരെടുത്തു പറയാതെ വിഘ്‌നേഷിനെ പ്രതിസുര വരന്‍ എന്ന് നയന്‍സ് വിശേഷിപ്പിച്ചിരുന്നു. ഇനി ആരാധകരുടെ കാത്തിരിപ്പ് ഇവരുടെ വിവാഹത്തിന് വേണ്ടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *