ചെന്നൈ : നീറ്റ് പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 17കാരി ആത്മഹത്യ ചെയ്തു. തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിയാണ് തിങ്കളാഴ്ച രാത്രി വിഷം കുടിച്ച് ആത്മഹത്യ ചെയ്തത്.

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷയില്‍ 720 ല്‍ 39 മാര്‍ക്കാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. പരീക്ഷയില്‍ തോറ്റതിനാലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം വില്ലുപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *