ഗോവയെ മൂന്നു ഗോളിന് തകര്‍ത്തു; മുംബൈയ്ക്ക് വിജയത്തുടക്കം

ഐ.എസ്.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ എഫ്.സി ഗോവയ്‌ക്കെതിരേ മുംബൈ സിറ്റി എഫ്.സിക്ക് ജയം. സ്‌ട്രൈക്കര്‍ ഇഗോള്‍ അംഗൂളോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്‍മാരുടെ വിജയം. മത്സരത്തിലുടനീളം ഗോവന്‍ പ്രതിരോധത്തെ വിറപ്പിക്കാന്‍ മുംബൈക്കായി. മുംബൈ ആക്രമണം ശക്തമാക്കിയതോടെ ഗോവയ്ക്ക് മികച്ച മുന്നേറ്റങ്ങളൊരുക്കാന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *