ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാലക്കാട് : പാലക്കാട് ആർഎസ്എസ് മണ്ഡൽ ഭൗതിക് പ്രമുഖ് ആയിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. നെന്മാറ അടിപ്പെരണ്ട സ്വദേശി സലാമിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇന്നലെ കോട്ടയം മുണ്ടക്കയത്തു നിന്നും കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ ഒരാളാണ് സലാം. പ്രതി പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിലെ ഭാരവാഹിയാണെന്നാണ് വിവരം.പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പാലക്കാട് എസ്പി പ്രതികരിച്ചു.

സഞ്ജിത്തിനെ ഭാര്യവീട്ടില്‍നിന്ന് അല്‍പമകലെയായി മമ്പറത്ത് ഒരുസംഘം ആളുകള്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയത്. പതിനഞ്ച് വെട്ടാണ് ശരീരത്തിലുടനീളമുള്ളത്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു പോലീസ് വിശദീകരണം. സംഭവത്തിനുപിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. ആരോപിക്കുന്നുണ്ടെങ്കിലും ഇത് എസ്.ഡി.പി.ഐ. നിഷേധിച്ചിരുന്നു. കേസില്‍ എട്ട് സംഘങ്ങളായാണ് അന്വേഷണം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *