ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; മാരുതി കാർ പൊള്ളാച്ചിയിൽ കൊണ്ടുപോയി പൊളിച്ച നിലയിൽ

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിനുപയോഗിച്ച കാർ കണ്ടെത്തി. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് പൊളിച്ച നിലയിൽ കാറിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. കൊലപാതകികൾ സഞ്ചരിച്ച വെളുത്ത മാരുതി കാറിന്റെ ഭാഗങ്ങളാണ് കണ്ടെടുത്തത്.

കാർ തമിഴ്‌നാട്ടിലേക്ക് കടത്തിയെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊള്ളാച്ചിയിൽ ഒരു കാർ പൊളിക്കുന്ന സ്ഥലത്തുനിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് കാർ പൊള്ളാച്ചിയിലെത്തിച്ചത്. കൊല്ലങ്കോട്- മുതലമട വഴിയാണ് പൊള്ളാച്ചിയിലെത്തിച്ചത്. വാഹനത്തിൻ്റെ നമ്പർ വ്യാജമാണ്. കൊല്ലങ്കോടിനടുത്താണ് നമ്പർ പ്ലേറ്റ് നിർമ്മിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *