വയനാട്: വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ചു. കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയപ്പോൾ മറ്റാരോ വെടിവെയ്‌ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണിനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലംഗ സംഘമാണ് പാടത്ത് കാട്ടുപന്നിയെ തുരത്താൻ പോയത്. നാലംഗ സംഘത്തിലൊരാളുടേതാണ് പാടം. പുറത്തുനിന്നാരോ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സംഘം പോലീസിനോട് പറഞ്ഞത്.ജയന് കഴുത്തിലാണ് വെടിയേറ്റത്. ശരുൺ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *