നടുറോഡിൽ വച്ച് കയറിപിടിക്കാൻ ശ്രമം; കോഴിക്കോട്ട് അക്രമിയെ ഓടിച്ചിട്ട് പിടികൂടി പെൺകുട്ടി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു വരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. നാദാപുരം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. കോഴിക്കോട് മാനാഞ്ചിറയ്‌ക്ക് സമീപത്ത് വച്ച്  ആക്രമണം നടത്തിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച ബിജുവിനെ പെൺകുട്ടി പിറകെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു പെൺകുട്ടിയേയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ആളുകളുടെ ബഹളം കേട്ടെത്തിയ പിങ്ക് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *