സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശൂർ സ്വദേശിയെന്ന് സ്ഥിരീകരണം. തൃശൂർ പൊന്നൂക്കര സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ജൂനിയർ വാറണ്ട് ഓഫീസറാണ് പ്രദീപ്.രണ്ടാഴ്ച മുൻപ് പ്രദീപ് നാട്ടിൽ വന്നുപോയതാണ്. മാതാപിതാക്കളെ ഇനിയും വിവരം അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ. അച്ഛൻ രോഗിയാണ്. അതുകൊണ്ടാണ് ഇതുവരെ വിവരം അറിയിക്കാതിരുന്നത് എന്നും ബന്ധുക്കൾ  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *