സ്വർണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവില (Gold Price in Kerala) വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4530 രൂപയും പവന് 36,240 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില ഇപ്പോൾ. ഇന്നലെ 4525 രൂപയിൽ നിന്ന് 4500 രൂപയിലേക്ക് സ്വർണവില ഗ്രാമിന് താഴ്ന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 36000 രൂപയായിരുന്നു വില. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 45300 രൂപയാണ്. 300 രൂപയുടെ വർധനവാണ് ഇന്ന് പത്ത് ഗ്രാം സ്വർണത്തിന് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *