എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചു. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നത്.ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ഒരുസംഘം ആക്രമികള്‍ വീട്ടില്‍കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികൂടിയാണ് രഞ്ജിത്. ആലപ്പുഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് സൂചന. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്.

1 Comment

  1. സ്വന്തം കുടുംബത്തിനേക്കാളും വലുതല്ല ഒരു പാർട്ടിയും നിങ്ങൾ പോയാൽ നിങ്ങളുടെ കുടുംബത്തിന് മാത്രം നഷ്ടം പാർട്ടിക്ക് ആഘോഷിക്കാൻ ഒരു രക്തസാക്ഷി കൂടി ആകും നാളെ നിങ്ങളുടെ കുട്ടികൾക്ക് ഭാര്യക്ക് മാതാപിതാക്കൾ k ആരും ഉണ്ടാകില്ല അത് ഓർത്തിരുന്നേൽ ഇങ്ങിനെ വെട്ടാനും ചാകാനും പോകില്ലായിരുന്നു 😥😥😥

Leave a Reply

Your email address will not be published. Required fields are marked *