കോഴിക്കോട് : ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സാങ്കേതികവിഭാഗം വികസിപ്പിച്ചെടുത്ത ‘കോവിഡ് വാരിയേഴ്‌സ്’ പ്ലാറ്റ്‌ഫോം, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ‘ഡിജിറ്റൽ പരിവർത്തന പുരസ്കാരം 2021’ന് അർഹമായി. സി.ഐ.ഐ. – ടാറ്റാ കമ്യൂണിക്കേഷൻസ് സെന്റർ ഫോർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ഡിജിറ്റൽ പരിവർത്തനത്തിന്റെ പരിധിയിൽവരുന്ന ഏറ്റവും മികച്ച പരിശ്രമങ്ങൾക്കും പ്രവൃത്തികൾക്കും സാങ്കേതിക വൈദഗ്ധ്യത്തിനുമുള്ള അംഗീകാരമാണ്.
കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഫലവത്തായ നിർവഹണത്തിനായി രൂപകല്പന ചെയ്തിട്ടുള്ള ‘കോവിഡ് വാരിയേഴ്‌സ്’ പ്ലാറ്റ്‌ഫോം ‘സേവന ഉത്കൃഷ്ടത’ വിഭാഗത്തിൽ ‘ഏറ്റവും നൂതനമായ മികച്ച സേവനം’ എന്ന പുരസ്കാരത്തിനാണ് അർഹമായത്.

