ആ രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍; അതിൽ ആനന്ദിക്കുന്നതായി എസ്ഡിപിഐ നേതാവ്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നടന്ന രാഷ്ട്രീയ പ്രേരിത അക്രമങ്ങളിൽ  കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്‍റെ രക്തസാക്ഷിത്വത്തില്‍ ആഹ്ലാദിക്കുന്നതായി എസ്ഡിപിഐ നേതാവ്. ഷാനിന്‍റെ  മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര വിലാപ യാത്രയല്ലെന്നും രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ടാണ് യാത്ര നടത്തുകയെന്നും എസ്ഡിപിഐ നേതാവ് പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു

.ഞങ്ങളുടെ നേതാവ് ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യമാണ്,  ‘ഒരിക്കലും വിലാപയാത്രയാണെന്ന് പറയരുത്. ആ ഒരു രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. അതുകൊണ്ട് വിലാപ യാത്രയായിട്ടല്ല, അദ്ദേഹത്തിന് കിട്ടിയ രക്തസാക്ഷിത്വത്തില്‍ ആനന്ദിച്ചുകൊണ്ട്,ആഹ്ലാദിച്ചുകൊണ്ട്, ആമോദിച്ചുകൊണ്ടാണ് യാത്രയെ അനുഗമിക്കുന്നത്’-എസ്ഡിപിഐ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

 

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

Leave a Reply

Your email address will not be published. Required fields are marked *