പ്രമുഖ ചലച്ചിത്ര താരം ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു. നാടകത്തിൽ നിന്നാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തുന്നത്. സ്‌നേഹസീമ (1954) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ. എഴുപതുകളിലും എൺപതുകളിലും സിനിമയിൽ സജീവമായ അദ്ദേഹം കൂടുതലായും വില്ലൻ റോളുകളാണ് ചെയ്തിരുന്നത്.

ആറ് പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് സജീവമായ വ്യക്തിയായിരുന്നു അദ്ദേഹം. 320 ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 13 വർഷത്തോളം അദ്ദേഹം സൈനിക ഉദ്യോഗസ്ഥനായി  സേവനമനുഷ്ഠിച്ചു

Leave a Reply

Your email address will not be published. Required fields are marked *