കൊച്ചി : കൊല്ലം പറവൂരിൽ യുവതിയെ വീടിനുള്ളിൽ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ജീത്തു പിടിയിൽ. കൊച്ചിയിൽ നിന്നുമാണ് ജീത്തുവിനെ പിടികൂടിയത്. സംഭവ ശേഷം ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു.

സഹോദരി വിസ്മയയെ ആണ് ജീത്തു തീ കൊളുത്തി കൊന്നത്. സംഭവ ശേഷം ജില്ല വിട്ട ജീത്തു എറണാകുളത്ത് എത്തിയതായി ഉച്ചയോടെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാക്കനാട് ഭാഗത്തു നിന്നും ജീത്തുവിനെ പിടികൂടിയത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ജീത്തുവിന് മാനസികാസ്വാസ്ഥ്യം ഉളളതിനാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയുകയുള്ളൂവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *