കോവിഡ് ഭീതിയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തിൽ രണ്ടുപേർ മരിച്ചതായാണ് പുറത്ത് വരുന്ന വിവരം. രണ്ടുപേർ ചികിത്സയിലാണ്. തമിഴ്നാട് മധുരയിലെ കൽമേട്ടിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഒരു യുവതിയും മരുമകനുമാണ് മരിച്ചത്. രണ്ടുപേർ മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.കുടുംബത്തിലെ ഒരാൾക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കുടുംബം മാനസിക വിഷമത്തിലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.
2022-01-09
