നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമം ; നടൻ ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി: നടൻ ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് കേസ്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. എസ്പി കെ എസ് സുദര്ശന്റെ കൈവെട്ടണം എന്ന ദിലീപിന്റെ പരാമർശത്തിലാണ് കേസ്. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂനിറ്റിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ ശബ്ദരേഖയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ദിലീപിനെ ഉടനെ ചോദ്യം ചെയ്യാനാണ് സാധ്യത. നേരത്തെയും അന്വേഷണ ഉദ്യോഗസ്‌ഥർക്കു ഭീഷണി ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട ബാലചന്ദ്രകുമാറിന്റെ കൈവശമുള്ള ശബ്ദരേഖകൾ പോലീസിന് കൈമാറിയിരുന്നു. അതുകൊണ്ട് തെളിവുകളുടെ പിൻബലത്തോടെയാണിപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Leave a Reply

Your email address will not be published. Required fields are marked *