കവി ഭാവനയില്‍ ഭീമന്റെ ഒപ്പം ബീഡി വലിച്ചതാര്? ഗുരുവായൂരപ്പനെ അവഹേളിക്കുന്ന തരത്തിൽ ഫ്‌ളവേഴ്‌സ് ചാനലിൽ  പ്രോഗ്രാമിനിടെ ചോദ്യം ” പ്രതിഷേധം കനത്തതോടെ മാപ്പ് പറഞ്ഞ് ശ്രീകണ്ഠൻ നായർ

ഫ്ലവേഴ്‌സ് ചാനലില്‍ ആര്‍. ശ്രീകണ്ഠന്‍നായര്‍ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയില്‍ ഗുരുവായൂരപ്പനെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം സംപ്രേഷണം ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച്‌ അവതാരകനും ചാനലും. കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത ഒരു കോടിയുടെ എപ്പിസോഡിലായിരുന്നു വിവാദ ചോദ്യം. ഇതിനെതിരേ വിശ്വാസി സമൂഹത്തില്‍ നിന്നു വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ശ്രീകണ്ഠന്‍ നായര്‍ ചോദിച്ച ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു..

കവി ഭാവനയില്‍ ഭീമന്റെ ഒപ്പം ബീഡി വലിച്ചതാര്?

ഓപ്ഷന്‍സ് നല്‍കിയത് ഇങ്ങനെയും..

1) ദുര്യോധനന്‍ 2) സീത ,3) അര്‍ജുനന്‍4) ഗുരുവായൂരപ്പന്‍5) യുധിഷ്ഠിരന്‍

ബോയിങ് ബോയിങ് എന്ന സിനിമയിലെ ഒരു ഹാസ്യരംഗത്തിലെ ഡയലോഗ് ഹിന്ദു മത വിശ്വാസി സമൂഹത്തെ അവഹേളിക്കാന്‍ മന:പൂര്‍വം അവതരിപ്പിച്ചതാണെന്ന് ആരോപണവും ഉയര്‍ന്നു. ഇതോടെ ചാനലിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയരുകയായിരുന്നു. ഇതോടെ കഴിഞ്ഞ ദിവസത്തെ ഒരു കോടി പരിപാടി ആരംഭിക്കും മുന്‍പ് ഖേദപ്രകടനവുമായി ശ്രീകണ്ഠന്‍ നായര്‍ രംഗത്തു വരേണ്ടിവന്നു. അത്തരമൊരു ചോദ്യം വന്നത് വിശ്വാസി സമൂഹത്തെ വൃണപ്പെടുത്തിയതായി മനസിലാക്കുന്നു എന്നും എന്നാല്‍, മന: പൂര്‍വം അത്തരമൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്നും ശ്രീകണ്ഠന്‍ നായര്‍. ഇത്തരമൊരു ചോദ്യം വേദനജനകമായി എന്നു മനസിലാക്കുന്നെന്നും താനും ചാനലും ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീകണ്ഠന്‍ നായര്‍ വിശദീകരിച്ചു. ഇതിനു മുന്നേ ചെമ്പോല വിവാദത്തിലും ഇവർ വിശ്വാസി സമൂഹത്തെ വൃണപ്പെടുത്തിയതായി ആരോപണം ഉയർന്നതിനെ തുടർന്ന് ഇവരുടെ 24 റിപ്പോർട്ടർക്ക് രാജി വെക്കേണ്ടി വന്നിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

1 Comment

  1. എന്തും പറയാം
    ഒരു മാപ്പ് കൊണ്ട് കഴിഞ്ഞോ
    അത് പോരായ്മ ആണ് എടുക്കുമ്പോൾ ഒന്നു
    തൊടുക്കുമ്പോൾ പത്തു
    കൊള്ളുമ്പോൾ ആയിരം
    ഇതാണ് വാക്ക്

Leave a Reply

Your email address will not be published. Required fields are marked *