ദില്ലി: ഹിമാചല്‍ പ്രദേശില്‍ കങ്ഗ്ര ജില്ലയിലെ നൂര്‍പൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 26 വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വസീര്‍ റാം സിംഗ് പതാനിയ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ബസ് മലമുകളില്‍ നിന്ന് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മലമുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 26 കുട്ടികള്‍ സംഭവസ്ഥലത്ത് വെച്ച്തന്നെ മരിച്ചുവെന്നും കുറച്ചുകുട്ടികള്‍ ബസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *