തൃശൂർ : തൃശൂരിൽ കോളേജ് വിദ്യാർത്ഥിക്ക് നേരെ സദാചാര ഗുണ്ടായിസം. ചേതന കോളേജിലെ ബിരുദ വിദ്യാർത്ഥിയായ അമലിനെയാണ് ആളുകൾ ചേർന്ന് മർദിച്ചത്. സഹപാഠിക്കൊപ്പം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പുറത്തിറങ്ങിയപ്പോഴാണ് സംഭവം.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് ആക്രമണം നടന്നത്. സഹപാഠിയുമൊത്ത് അമൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സഹപാഠി താഴെ വീണു. എന്നാൽ താഴെ വീണ കുട്ടിയെ സഹായിക്കാതെ ആളുകൾ അമലിനെ ആക്രമിക്കുകയായിരുന്നു. അമൽ ധരിച്ച വസ്ത്രത്തിന്റെ പേരിലും പെൺകുട്ടിയുമായി ബൈക്കിൽ പോയതിനുമാണ് ഇവർ മർദ്ദിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അമല്‍ നാട്ടുകാരിലൊരാളെ മര്‍ദിക്കുകയും പിന്നാലെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് അമലിനെ മര്‍ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കൊടകര സ്വദേശിയായ ഡേവിസിനാണ് അമലില്‍നിന്ന് മര്‍ദനമേറ്റത്. പിന്നീട് അമലിനെ നാട്ടുകാര്‍ മര്‍ദിച്ചപ്പോള്‍ കല്ല് കൊണ്ട് വിദ്യാര്‍ഥിയുടെ തലയ്ക്കടിച്ചതും ഡേവിസ് ആണെന്നാണ് റിപ്പോർട്ടുകൾ . ഒല്ലൂർ പോലീസ് കേസെടുത്തു. കൂട്ടത്തിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ അമലിനെ മർദ്ദിച്ചവരും പോലീസിൽ പരാതി നൽകി. അമൽ തങ്ങളെ മർദ്ദിച്ചുവെന്നാണ് ഇവർ പറയുന്നത്.

1 Comment

  1. ഇതു എന്ത് ലോകമാണപ്പാ

Leave a Reply to Adam john Cancel reply

Your email address will not be published. Required fields are marked *