കോഴിക്കോട്: ട്യൂഷന് പോയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. വ്യാഴാഴ്ച്ചയാണ് സംഭവം. രാവിലെ കോഴിക്കോട് മൂഴിക്കൽ റൂട്ടിലോടുന്ന റാണിയ ബസിൽ ട്യൂഷൻ ക്ലാസിന് പോയ വിദ്യാർത്ഥിനിയെയാണ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചത്.വ്യാഴാഴ്ച്ച അതിരാവിലെ ബസ്സിൽ ട്യൂഷൻ ക്ലാസിന് പോകുകയായിരുന്നു പെൺകുട്ടി. സംഭവത്തിൽ ബസ് ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ(34) ആണ് അറസ്റ്റിലായത്.

അതിരാവിലെ ആയതിനാൽ ബസ്സിൽ മറ്റ് യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടത്. എന്നാൽ ഇവിടെ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിൽ ബസ് നിർത്തി വിദ്യാർത്ഥിനിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ബസ്സിന്റെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയിട്ട നിലയിലായതിനാൽ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല.സ്കൂളിലെത്തിയ വിദ്യാർത്ഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *