അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച് രണ്ട് വയസുകാരൻ മരിച്ചു. താഴെ അബ്ബനൂർ സ്വദേശികളായ ഷൈജു-സരസ്വതി ദമ്പതികളുടെ മകൻ സ്വാതിഷ് ആണ് മരിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

കഴിഞ്ഞ 27ന് കടുത്ത പനിയെ തുടർന്ന് കുട്ടിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് ഊരിലേക്ക് തന്നെ കുട്ടിയെ തിരിച്ചയക്കുകയായിരുന്നു. ഇന്നലെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി മരിച്ചതിന് ശേഷം നടത്തിയ കോവിഡ് പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. അതേസമയം, കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടിക്ക് കോവിഡ് പരിശോധന നടത്തിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *