കോഴിക്കോട് : കോഴിക്കോട് ഇന്ന് തീരദേശ ഹര്‍ത്താല്‍. വെള്ളയില്‍ മാലിന്യസംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഭാഗമായാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. കോര്‍പറേഷനിലെ 62, 66, 67 വാര്‍ഡുകളിലാണ് ഹര്‍ത്താല്‍.

യുഡിഎഫ് പിന്തുണയോടെ വെള്ളയില്‍ ജനകീയ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സബ് കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരക്കാരുമായി കളക്ടർ ഇന്ന് ചർച്ച നടത്തിയേക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Leave a Reply

Your email address will not be published. Required fields are marked *