കൊട്ടാരക്കരയിൽ പീഡനത്തിനിരയായ 12 വയസുകാരി ഗർഭിണിയായി. ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം പുറത്ത് അറിഞ്ഞത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഇന്നലെയാണ് പെൺകുട്ടിയെ വയറുവേദനയെ തുടർന്നാണ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

എന്നാൽ പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ ഡോക്ടറാണ് കുട്ടി ഗർഭിണിയാണെന്ന കണ്ടെത്തലിലെത്തിയത്. അതിന് ശേഷം കൂടുതൽ വിവരങ്ങൾ പൊലീസിനോട് റിപ്പോർട്ട് ചെയ്ത ശേഷമാണ് ബന്ധുവായ യുവാവിൽ നിന്നാണ് യുവതി ഗർഭിണിയായത് എന്ന വിവരം പുറത്തറിഞ്ഞത്.

പെൺകുട്ടിയുടെ അമ്മയുടെ ഏറ്റവും അടുത്ത ബന്ധുവിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ തന്നെയായിരുന്നു യുവാവ് രാത്രി കാലങ്ങളിൽ താമസിച്ചതും. അതിനിടയിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ യുവാവിന് ചുമത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് പൊലീസിനെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *