ആറ്റിങ്ങൽ: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക്  30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നാവായിക്കുളം സ്വദേശി ആദർശിന് (27) നാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി.പി. പ്രഭാഷ് ലാൽ ശിക്ഷിച്ചത്.

2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ ടി.വി കേടായതിനാൽ ബന്ധുവായ പ്രതിയുടെ വീട്ടിൽ ടി.വി കാണാനെത്തിയ കുട്ടിയെ ഭാര്യ ഉറങ്ങിയ തക്കം നോക്കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റങ്ങളെ തുടർന്ന് അദ്ധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. സ്‌കൂൾ അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. കല്ലമ്പലം എസ്.ഐ രാജേഷ് അന്വേഷണം നടത്തിയ കേസിലാണ് വിധി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസീൻ ഹാജരായി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

Leave a Reply

Your email address will not be published. Required fields are marked *