ആശ്വാസം; പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച് സൈന്യം

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം വിജയിച്ചു . കരസേനയുടെ രണ്ട് ദൗത്യസംഘങ്ങള്‍ മലയുടെ മുകളിലെത്തി വടംകെട്ടി ബാബുവിനെ മുകളിലേക്ക് എത്തിച്ചു. ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച ശേഷമാണ് ഇത്.മലയുടെ അടിവാരത്ത് എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മെഡിക്കല്‍ സംഘവും ആംബുലന്‍സും ഡോക്ടര്‍മാരും അതീവ ജാഗ്രതയോടെ താഴെ തുടരുകയാണ്.

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേർന്നാണു തിങ്കളാഴ്ച ഉച്ചയ്ക്കു മല കയറിയത്. അവസാന നിമിഷമാണ് ബാബു മലകയറുന്ന സംഘത്തോടൊപ്പം ചേർന്നത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

3 Comments

  1. ഇന്ത്യൻ കരസേന നമ്മുടെ അഭിമാനം

  2. ആദ്യം ഒരു ബിഗ് സല്യൂട്ട്.. ഇതാണ് നമ്മുടെ ഇന്ത്യൻ സേന… നമ്മുക്ക് അഭിമാനിക്കാം… ബിഗ്‌ ബിഗ്‌. സല്യൂട്ട്

  3. ആർമിക്കു എന്റെയും എന്റെ നാട്ടുകാരുടെയും ബിഗ്‌ ബിഗ്‌ സല്യൂട്ട്

Leave a Reply to Manoj Cancel reply

Your email address will not be published. Required fields are marked *