ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ വയോധികയ്ക്ക് നേരെ ബലാത്സംഗം. ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന 87-കാരിയാണ് ബലാത്സംഗത്തിനിരയായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

മകളോടൊപ്പമാണ് വയോധിക തിലക് നഗറിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഉച്ചയ്ക്ക് മകള്‍ പുറത്തുപോയ സമയത്താണ് ക്രൂരത നടന്നത്‌. അജ്ഞാതനായ ഒരാള്‍ ഉച്ചയ്ക്ക് 12.30-ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് വയോധികയുടെ കുടുംബം പറയുന്നത്. 1.30-ഓടെ ഇയാള്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞതായും ഇവര്‍ പറയുന്നു. പുറത്തുപോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ചോരയൊലിച്ച് കിടക്കുന്നനിലയിലാണ് 87-കാരിയെ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്.

House for Rent or Sale > വീടും സ്ഥലവും വിൽക്കാനോ വാടകയ്ക്കോ ഉണ്ടോ ? എങ്കിൽ കേരളത്തിലെ പ്രമുഖ ഇൻഫോർമേഷൻ പോർട്ടലായ My Kerala യിൽ വെറും 100 രൂപയ്ക്കു നിങ്ങളുടെ പ്രോപ്പർട്ടി ലിസ്റ്റ് ചെയ്യാൻ അവസരം ( ആദ്യത്തെ 100 പേർക്ക് മാത്രം ) (conditions apply) https://mykerala.co.in/post-your-property

അതേസമയം, വീട്ടില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞാണ് മകള്‍ ആദ്യം പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഈ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകള്‍ ആരോപിച്ചത്. ഇതോടെ ബലാത്സംഗക്കുറ്റമടക്കം എഫ്.ഐ.ആറില്‍ കൂട്ടിച്ചേര്‍ത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ബലാത്സംഗത്തിനിരയായ വയോധികയ്ക്ക് കൗണ്‍സിലിങ് അടക്കം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പോലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ കിടപ്പുരോഗിയായ 87 വയസുകാരിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

ഡല്‍ഹിയില്‍ കിടപ്പുരോഗിയായ 87 വയസുകാരിയെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ അങ്കിത്തിനെയാണ് (30) പൊലീസ് തിങ്കളാഴ്‌ച പിടികൂടിയത്. ഡല്‍ഹി-തിലക്‌ നഗറില്‍ ഞായറാഴ്‌ച രാത്രിയിലാണ് സംഭവം. മദ്യ ലഹരിയിലായിരുന്ന ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഒറ്റക്കായിരുന്ന വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ച് 16 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *