കോഴിക്കോട് ലോറിയും ട്രാവലറും കൂട്ടിയിടിച്ചു: മൂന്ന് മരണം, ഒമ്പത് പേര്‍ക്ക് പരിക്ക്

കോഴിക്കോട് ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലാപ്പറമ്പ്-വെങ്ങളം ബൈപാസില്‍ പുറക്കാട്ടിരിയിലാണ് വാഹനാപകടം ഉണ്ടായത്. മൂന്ന് പേര്‍ മരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍ പെട്ടത്. 12 പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കര്‍ണാടകയിലേക്ക് തിരികെ പോവുകയായിരുന്നു സംഘം. യാത്രക്കാരായ കര്‍ണാടക ഹസന്‍ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലറിന്റെ ഡ്രൈവറായ എറണാകുളം സ്വദേശിയും ഉള്‍പ്പടെയാണ് മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

House for Rent or Sale > വീടും സ്ഥലവും വിൽക്കാനോ വാടകയ്ക്കോ ഉണ്ടോ ? എങ്കിൽ കേരളത്തിലെ പ്രമുഖ ഇൻഫോർമേഷൻ പോർട്ടലായ My Kerala യിൽ വെറും 100 രൂപയ്ക്കു നിങ്ങളുടെ പ്രോപ്പർട്ടി ലിസ്റ്റ് ചെയ്യാൻ അവസരം ( ആദ്യത്തെ 100 പേർക്ക് മാത്രം ) (conditions apply) https://mykerala.co.in/post-your-property

Leave a Reply

Your email address will not be published. Required fields are marked *