ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ സദര്‍ സിറ്റിയിലെ ആയുധ വ്യാപാരശാല പൊട്ടിത്തെറിച്ച് 16 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരുക്കേറ്റതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആയുധ വ്യാപാരശാലയിലെ പൊട്ടിത്തെറിയിലാണ് അപകടമരണമുണ്ടായത്. ബാഗ്ദാദിന്റെ സുരക്ഷാ ഓപ്പറേഷന്‍സ് വിഭാഗമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

ഗ്രനേഡുകളും ഷെല്ലുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സ്‌ഫോടനത്തിന് കാരണമായെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസവും ബാഗ്ദാദില്‍ ഷിയാ പള്ളിക്ക് സമീപം സ്‌ഫോടനമുണ്ടായതായും നാശനഷ്ടങ്ങള്‍ ഉണ്ടായതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *