നവീനൊപ്പമുള്ള ആദ്യ പിറന്നാള്‍ ആഘോഷിച്ച് ഭാവന. വിവാഹ ശേഷമുള്ള ഭാവനയുടെ ആദ്യത്തെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സഹോദരനും ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ താരത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. വിവാഹ ശേഷമുള്ള ആദ്യത്തെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചതായാണ് അടുത്തുള്ള വൃത്തങ്ങള്‍ പറയുന്നത്.

മലയാളത്തിലെ മിക്ക്യ താരങ്ങളും ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ആരാധകരുടെയും സുഹൃത്തുക്കളുടെയും പിറന്നാള്‍ ആശംസകള്‍ കൊണ്ട് നിറഞ്ഞിരുന്നിരുന്നു താരത്തിന്റെ ഒഫീഷ്യല്‍ പേജുകള്‍. എല്ലാവരും ആശംസകളും മറ്റും അറിയിച്ചപ്പോള്‍ സഹോദരന്‍ ജയദേവ് കുട്ടിക്കാലത്തെ ഒരു ചിത്രമാണ് പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *