മലപ്പുറം സ്വദേശിയായ മലയാളി ജിദ്ദയിൽ മരിച്ചു; അഷ്റഫലി മരിച്ചത് ഹൃദയാഘാതം മൂലം

റിയാദ്: മലപ്പുറംmala സ്വദേശിയായ മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ ഇരിമ്പിളിയം മേച്ചിരിപ്പറമ്പ് സ്വദേശി കരുവാരക്കുന്നിൽ ഉണ്ണീൻകുട്ടിയുടെ മകൻ അഷ്റഫലി (42) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

തായിഫിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഗോതമ്പ് എടുക്കുന്നതിനായി ജിദ്ദയിൽ ട്രൈലറുമായി എത്തിയതായിരുന്നു. ജിദ്ദയിലെ സനാബീൽ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു. തുടർനടപടികൾക്കായി തായിഫ്, ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *