കോഴിക്കോട്: ജൂനിയര്‍ നഴ്‌സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് നഴ്‌സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.

പ്രതിഷേധത്തെ തുടര്‍ന്ന് ഇതില്‍ അഞ്ച് പേരെ തിരിച്ചെടുക്കുകയും രണ്ടുപേരെ തിരിച്ചെടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരിന്നു. എന്നാല്‍, തിരിച്ചെടുത്തവര്‍ക്ക് ഇന്നലെ രാത്രി മുന്നിറിയിപ്പില്ലാതെ വീണ്ടും പിരിച്ചുവിടല്‍ കത്ത് നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലേയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *