‘നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ’; പൊതുപരിപാടിയിൽ ചെന്നിത്തലയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ ആക്ഷേപം

നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങൾക്കിന്ന് ദുർദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ കോൺഗ്രസിനെ കളിയാക്കി സൂചിപ്പിച്ചത്. വലിയ അഴീക്കൽ പാലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ ചെന്നിത്തലയെ വേദിയിൽ ഇരുത്തി ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം എന്നതും ശ്രദ്ധേയമാണ്. പാലം തുറന്ന ഈ ദിനം തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തിൽ ചെന്നിത്തല പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും വന്‍ തേരോട്ടം നടത്തി ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി ബിജെപി മാറുകയാണ്. പഞ്ചാബ് പൂര്‍ണമായി കൈ വിട്ടപ്പോള്‍ ഗോവയിലും കോണ്‍ഗ്രസ് നില പരുങ്ങലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *