വിവേക് അഗ്നിഹോത്രിയുടെ ചിത്രമായ ദി കാശ്മീർ ഫയൽസ് ( the kashmir files )ബോക്‌സ് ഓഫീസിലെ എല്ലാ റെക്കോർഡുകളും തകർത്തു. തിയേറ്ററുകളിൽ ഒരാഴ്ച തികയുന്നതിന് മുമ്പ് തന്നെ ചിത്രം 100 കോടി കടക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഏഴാം ദിവസം, 19 കോടി രൂപ നേടി, മൊത്തം ബോക്‌സ് ഓഫീസ് കളക്ഷൻ 98.25 കോടിയായി. മാർച്ച് 11 ന് പുറത്തിറങ്ങിയ കാശ്മീർ ഫയൽസ്, 1990-ൽ കശ്മീരി കലാപകാലത്ത് കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ക്രൂരമായ യാതനകളുടെ യഥാർത്ഥ കഥയാണ് കശ്മീർ ഫയൽസ് പറയുന്നത്. അനുപം ഖേർ, ദർശൻ കുമാർ, മിഥുൻ ചക്രവർത്തി, പല്ലവി ജോഷി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
