സന്തോഷത്തിന്റെ എല്ലാ നിറങ്ങളും കൊണ്ടുവരട്ടെ: ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി; നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിറങ്ങൾക്കൊപ്പം സന്തോഷവും കൂടിച്ചേർന്ന ഈ ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു. ഹോളി ആഘോഷം രാജ്യമെമ്പാടുമുള്ള ആളുകൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ ‘നിറങ്ങൾക്കൊപ്പം സന്തോഷവും കൂടിച്ചേർന്ന ഈ ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു. ഹോളി ആഘോഷം രാജ്യമെമ്പാടുമുള്ള ആളുകൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്. ഈ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ എല്ലാ നിറങ്ങളും കൊണ്ടുവരട്ടെ’ പ്രധാനമന്ത്രി കുറിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഹോളി ആശംസകൾ നേർന്ന് എത്തി. നിറങ്ങളുടേയും സന്തോഷത്തിന്റേയും മഹത്തായ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഭാഗ്യവും പുതിയ ഊർജ്ജവും പകരട്ടെ എന്നാണ് അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഈ ഉത്സവം നിങ്ങളുടെ ജീവിതത്തിൽ പുതിയ ഉത്സാഹം പകരട്ടെ എന്ന് രാജ് നാഥ് സിംഗും കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *