തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ നടുറോഡില്‍ വച്ച് വെട്ടേറ്റ വനിത വ്യാപാരി മരിച്ചു. ഏറിയാട് സ്വദേശിയായ മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റിന്‍സി ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്. അയല്‍വാസിസയായ പ്രതി വലിയകത്ത് റിയാസ് (26) ഒളിവിലാണ്.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഏറിയാട് കേരള വര്‍മ സ്‌കൂളിനടുത്ത് ഭര്‍ത്താവിനൊപ്പം തുണിക്കട നടത്തുന്ന റിന്‍സി ഇന്നലെ കട അടച്ച് മക്കളോടൊപ്പം തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് ആക്രമണം നടന്നത്. സ്‌കൂട്ടറില്‍ വരുന്നതിനിടെ റോഡില്‍ ആളോഴിഞ്ഞ സ്ഥലത്ത് ഒളിച്ചിരുന്ന റിയാസ് സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി റിന്‍സിയെ വെട്ടുകയായിരുന്നു.

കുട്ടികളുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടുകയും, മറ്റ് യാത്രക്കാള്‍ അതുവഴി എത്തുകയും ചെയ്തതോടെ പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ റിന്‍സിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി വെട്ടേറ്റു. മൂന്ന് വിരലുകള്‍ അറ്റുപോയ നിലയിലായിരുന്നു. മുപ്പതോളം വെട്ടുകളാണ് ഉണ്ടായിരുന്നത്. റിന്‍സിയെ ആദ്യം കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററിലും, പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

റിന്‍സിയുടെ തുണിക്കടയില്‍ റിയാസ് മുമ്പ് ജോലി ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ മുമ്പ് റിന്‍സി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അയൽവാസിയെന്ന നിലയിൽ ആയിരുന്നത്രെ റിൻസി ഇയാൾക്ക് സ്ഥാപനത്തിൽ ജോലി നൽകിയിയത് . എന്നാൽ കുറച്ച് നാൾ കഴിഞ്ഞതോടെ പ്രണയമെന്ന പേരിൽ ഇയാൾ റിൻസിയെ നിരന്തരം ശല്യപ്പെടുത്തി. ശല്യം സഹിക്കാൻ വയ്യാതായതോടെ റിൻസി ഇക്കാര്യം വീട്ടിൽ പറഞ്ഞതാണ് 25കാരനായ റിയാസിന് പകയായത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. .സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *